banner
Blog Images
Massive Open Online Course (SWAYAM) July – Dec 2024 Semester

മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സ് പ്രവേശനം


ഓൺലൈൻ വിദ്യാഭാസ പ്ലാറ്റ്ഫോമായ സ്വയത്തിലെ ( സ്റ്റഡി വെബ് ഓഫ് ആക്റ്റീവ് ലേണിങ് ഫോർ യങ് അസ്പയറിങ് മൈൻഡ് ) ( https://swayam.gov.in/ ) 19 മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. 2024 ജൂലൈ - ഡിസംബർ സെമസ്റ്ററിലേക്കാണ് പ്രവേശനം. മൂന്ന്  മാസം ദൈർഘ്യമുള്ള ഈ കോഴ്സുകളിലേക്ക് പ്രവേശനം സൗജന്യമാണ്. യു.ജി. / പി.ജി. മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്സുകളുടെ ( മൂക് ) ദേശീയ കോ ഓർഡിനേറ്ററായ കൺസോർഷ്യം ഫോർ എഡ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻസ് ( സി.ഇ.സി. ) ന്യൂഡൽഹിക്കുവേണ്ടി കാലിക്കറ്റ് സർവകലാശാലാ എഡ്യൂക്കേഷൻ മൾട്ടിമീഡിയ റിസർച്ച് സെന്ററാണ് മൂക് ഉള്ളടക്കം തയ്യാറാക്കിയത്. കൂടുതൽ വിവരങ്ങൾക്കും കോഴ്സുകളിൽ രജിസ്റ്റർ ചെയ്യാനും https://emmrccalicut.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഫോൺ: 9495108193.